സന്തോഷ് ട്രോഫി; കേരളം പഞ്ചാബിനെ തോല്‍പ്പിച്ചു

single-img
19 May 2012

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പഞ്ചാബിനെ കീഴടക്കി കേരളം സെമി പ്രതീക്ഷ നിലനിര്‍ത്തി. ഒന്നിനെതിരേ രണ്ടു ഗോളിനാണ് കേരളം വെന്നിക്കൊടി പാറിച്ചത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഷിബിന്‍ ലാല്‍ കേരളത്തിന്റെ വിജയം കുറിച്ച ഗോള്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണെ്ടണ്ണം തിരിച്ചടിച്ചാണ് കേരളം ജയമാഘോഷിച്ചത്.