വടകര പോലീസ് സ്റ്റേഷന്‍ ഉപരോധം നടത്തിയതിന് എം.വി. ജയരാജനെതിരേ കേസ്

single-img
19 May 2012

പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതിന് സിപിഎം സംസ്ഥാന സമിതിയംഗം എം.വി. ജയരാജനെതിരേ കേസ്. വടകര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത കൂത്തുപറമ്പ് സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി സി. ബാബുവിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജയരാജന്‍ വടകര സബ് ഡിവിഷണല്‍ പോലീസ് ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. ജയരാജനൊപ്പം സമരത്തില്‍ പങ്കെടുത്ത കൂത്തുപറമ്പ് നഗരസഭാ മേയര്‍ പത്മജത്തിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.