ഐ.പി.എല്ലില്‍ കോഴ വിവാദം പുകയുന്നു

single-img
19 May 2012

ഐപിഎല്ലിലെ പുതിയ കോഴക്കഥകള്‍ വെളിപ്പെടുന്നു. കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായ സോനു യോഗേന്ദ്ര ജലന്‍ ഏലിയാസ് മലാദ് എന്ന വാതുവയ്പ്പ് ഇടനിലക്കാരനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ കളിക്കാരനു പത്തു കോടി രൂപ കോഴ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. അതോടൊപ്പം ചില ഇന്ത്യന്‍ കളിക്കാരും വാതുവയ്പ്പ് സംഘവുമായി സഹകരിക്കുന്നുണ്‌ടെന്നും മലാദ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി.