ക്രൂഡോയില്‍ പ്രശ്‌നത്തില്‍ ഇറാന്‍ പ്രസിഡന്റ് മന്‍മോഹനെ വിളിച്ചു

single-img
19 May 2012

അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ച സാഹചര്യത്തില്‍ പ്രസിഡന്റ് അഹമ്മദി നെജാദ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി ഫോണില്‍ സംഭാഷണം നടത്തി. വിവിധ മേഖലകളിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതു രണ്ടുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നു പ്രസിഡന്റ് നെജാദ് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചേരിചേരാ ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കുന്നതിന്റെ ഭാഗമായാണു നെജാദ് ഡോ. സിംഗിനെ വിളിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇറാന്‍ വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹി ഉടന്‍ ഡല്‍ഹിയിലെത്തുന്നുണ്ട്. ഡോ. സിംഗിനെ നെജാദ് വിളിച്ച കാര്യം ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസാണ് അറിയിച്ചത്.