യുവതിയുടെ മാലപൊട്ടിച്ചു കടന്നവരെ നാട്ടുകാർ പിടികൂടി

single-img
19 May 2012

വെള്ളറട:വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചു കടന്ന മൂന്നംഗ സംഘത്തെ നാട്ടുകാർ പിന്തുടർന്ന് പിടിച്ചു.ഇന്നലെ പുലർച്ചെ 6:20 നായിരുന്നു സംഭവം.കുറ്റിയായണിക്കാട് ജംഗഷനു സമീപത്തുവെച്ച് കശുവണ്ടി ഫാക്ടറിയിൽ ജോലിക്കു പോകുകയായിരുന്ന പെരുങ്കടവിള ഇടുക്കോണം ബൈജു ഭവനിൽ വിജയമ്മ(46 )യുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് ഓട്ടോയിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്.വിജയമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ബൈക്കുകളിൽ ഓട്ടോറിക്ഷയെ പിന്തുടർന്നു.നെയ്യാറ്റിങ്കര ഭാഗത്തുവെച്ചു മോഷ്ട്ടാക്കളെ പിടികൂടുകയായിരുന്നു.തിരുവല്ലം ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു(21)നെയാണ് പിടികൂടിയത്. ഇയാളെ നെയ്യാറ്റിങ്കര പൊലീസ് സ്റ്റേഷനിൽ ഏൽ‌പ്പിച്ചു.മാല ഇയാളുടെ കയ്യിൽ നിന്നും കണ്ടെടുത്തു. ഓട്ടോയിൽ ഉണ്ടായിരുന്നവരിൽ ബാക്കി രണ്ടു പേർ ഓടി രക്ഷപ്പെട്ടു.അവർക്കു വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.