ഉത്തർ പ്രദേശിൽ ബസിനു തീപിടിച്ച് 16 മരണം

single-img
19 May 2012

ബറിയാക്ക്:ഉത്തർ പ്രദേശിൽ ബസിന് തീപിടിച്ചു 16 പേർ മരിച്ചു.24ലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അപകടം നടന്നത്.സുൽത്താൻപൂരിൽ നിന്നും അജ്മീറിലേയ്ക്ക് 60 യാത്രക്കാരുമായി തീർഥാടനത്തിനു പോയ ബസാണ് അപകടത്തിൽപ്പെട്ടത്.ബസ് എതിരെ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസിനു തീ പിടിച്ചു.പലരും പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.ബസിനുള്ളിൽ കുടുങ്ങി പോയവരാണ് മരിച്ചത്.സംഭവം ഉണ്ടായ ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.