കര്‍ണ്ണാടകയില്‍ യെദിയൂരപ്പ പുതിയ ഓഫീസ് തുറന്നു

single-img
18 May 2012

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പുതിയ ഓഫീസ് തുറന്നു. ബിജെപിയില്‍ കലാപമുണ്ടാക്കിയ യെദിയൂരപ്പ പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണു പുതിയ ഓഫീസ് തുറന്നത്. ബിജെപി സംസ്ഥാന ആസ്ഥാനത്തിനു തൊട്ടടുത്താണു പുതിയ ഓഫീസ്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി സന്ദര്‍ശനം നടത്താനിരിക്കേയാണു യെദിയൂരപ്പയുടെ പുതിയ നീക്കം. എല്ലാ പാര്‍ട്ടികളിലും പെട്ട ജനങ്ങളും നേതാക്കളും തന്നെ കാണാന്‍ എത്തുന്നുണെ്ടന്നും അവരുടെ പരാതികള്‍ കേള്‍ക്കുന്നതിനാണു പുതിയ ഓഫീസെന്നും യെദിയൂരപ്പ പറയുന്നു.