വിഎച്ച്എസ്ഇ : സേ പരീക്ഷ ജൂണ്‍ 18 മുതല്‍

single-img
18 May 2012

മാര്‍ച്ച് 2012 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ, പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീം (റഗുലര്‍) വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും / ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും ജൂണ്‍ 18 മുതല്‍ നടത്തുന്ന സേ (സേവ് എ ഇയര്‍) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പ്രാരംഭ സ്‌കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അവര്‍ ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും മിനിമം ഗ്രേഡ് നേടിയിട്ടുണെ്ടങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിനുമാത്രം രജിസ്റ്റര്‍ ചെയ്യാം.

സേ ജൂണ്‍ 2012 പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് നൂറ് രൂപ വച്ചും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ പേപ്പറൊന്നിന് 125 രൂപ വച്ചും 0202-01-102-93- ഢഒടഋ എലല െഎന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുമ്പ് അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്‌കോര്‍ ഷീറ്റിനായി 20 രൂപ പ്രത്യേകം ഫീസ് അടയ്‌ക്കേണ്ടതാണ്. മാര്‍ച്ചില്‍ റഗുലറായി പരീക്ഷയെഴുതി ഉന്നത പഠനത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇതോടൊപ്പം എഴുതാം. ഇതിനായി 400 രൂപ ഫീസ് ഒടുക്കണം.

സേവ് എ ഇയര്‍ ജൂണ്‍ 2012 പരീക്ഷാ വിജ്ഞാപനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഔദ്യോഗിക പോര്‍ട്ടലായ www.vhsexaminationker ala.gov.in നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അപേക്ഷാഫോമിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷനായി വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. അവസാന തീയതി ഈമാസം 25.

മാര്‍ച്ച് 2012 ലെ രണ്ടാംവര്‍ഷ വിഎച്ച്എസ്ഇ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയും നടത്തുവാന്‍ ട്രഷറിയില്‍ ഫീസൊടുക്കി അസല്‍ ചെല്ലാന്‍, മതിയായ സ്റ്റാമ്പൊട്ടിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം 25ന് മുമ്പായി പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റേര്‍ഡ് തപാലായി അയയ്‌ക്കേണ്ടതാണ്.

ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിന് പേപ്പറൊന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പറൊന്നിന് 75 രൂപ ക്രമത്തിലും 0202-01-102- VHSE Fees എന്ന ശീര്‍ഷകത്തില്‍ ഫീസ് ഒടുക്കേണ്ടതാണ്.