ഷാരൂഖിനു വാങ്കഡെയിൽ കയറുന്നതിനു അഞ്ച് വർഷത്തേയ്ക്ക് വിലക്ക്

single-img
18 May 2012

മുംബൈ:വാങ്കഡെ സ്റ്റേഡിയത്തിൽ കയറുന്നതിനു ഷാരൂഖിനു അഞ്ച് വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് വിലാസ് റാവു ദേശ്മുഖ് പറഞ്ഞു.സ്റ്റേഡിയം സുരക്ഷാ ഉദ്ദ്യോഗസ്ഥരെ മദ്യപിച്ച് കൈയ്യേറ്റം ചെയ്തെന്ന ആരോപണത്തിലാണ് നടപടിയെന്നു അദ്ദേഹം അറിയിച്ചു.ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയെന്നാണ് നേരത്തെ എം സി എ അറിയിച്ചിരുന്നത് എന്നാൽ ഇത് അഞ്ച് വർഷത്തേക്ക് കുറച്ചതായി ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു.എന്നാൽ വിലക്കിനെതിരെ ഖാൻ രംഗത്തെത്തി താൻ മദ്യപിച്ചിരുന്നില്ലെന്നും ആരെയും ഉപദ്രവിച്ചില്ലെന്നും അദ്ദേഹം പറയുന്നു.തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്നും വിലക്കിനെ തനിക്ക് പേടിയില്ലെന്നും കഴിഞ്ഞ ദിവസം ഷാരൂഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.