രൂപയുടെ മൂല്യത്തകർച്ച റെക്കോർഡിൽ:ഓഹരി വിപണിയും അനിശ്ചിതത്വത്തിൽ

single-img
18 May 2012

മുംബൈ:ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ.രാവിലെ 54.65 ൽ ആരംഭിച്ച വിനിമയം വൈകാതെ 54.74 എന്ന നിലയിൽ എത്തിയിരിക്കുകയാണ്.രൂപയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യ തകർച്ചയാണിത്.തുടർച്ചയായ മൂന്നം ദിവസമാണ് രൂപ തകർച്ച നേരിട്ടു കൊണ്ടിരിക്കുന്നത്.മൂല്യത്തകർച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു.സെന്‍സെക്സില്‍ 210 പോയിന്റാണ് ഇടിവുണ്ടായത്.നിഫ്റ്റി 67 പോയിന്റ് താഴ്ന്ന് 4,804 ലാണ് വ്യാപാരം തുടരുന്നത്.