തന്റെ സുരക്ഷ ജനങ്ങളുടെ കയ്യിലെന്ന് സെല്‍വരാജ്

single-img
18 May 2012

തന്റെ സുരക്ഷാ കാര്യത്തില്‍ ആശങ്കവേണ്ടെന്നും അതു ജനങ്ങള്‍ നോക്കികൊള്ളുമെന്നും സെല്‍വരാജ്. സിപിഎമ്മില്‍ നിന്നും നിരന്തരമായി നേരിടേണ്ടി വന്ന ഹൃദയഭേദകമായ തിക്താനുഭവങ്ങള്‍ കാരണമാണ് താന്‍ രാജി വച്ചത്. സിപിഎമ്മിലെ വിഭാഗീയതയുടെയും ഏകാധിപത്യത്തിന്റെയും ജീര്‍ണ്ണതയുടെയും ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് താന്‍. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ മണ്ഡലത്തിലെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിച്ചു. യുഡിഎഫ് ഗവണ്‍മെന്റിന്റെ സദ്ഭരണത്തിന് അനുകൂലമായി ഈ മണ്ഡലം വിധിയെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.