കടലിലെ വെടിവെപ്പ്:പോലിസ് കുറ്റ പത്രം സമർപ്പിച്ചു.

single-img
18 May 2012

കൊല്ലം:രണ്ട് മത്സ്യത്തൊഴിലാളികളെ കടലിൽ വെടിവെച്ച് കൊന്ന കേസിലെ കുറ്റ പത്രം അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് കൊല്ലം സി ജെ എം കോടതിയിൽ സമർപ്പിച്ചു.ഈ കേസിൽ റിമാൻഡിൽ കഴിയുന്ന നാവികരായ ലസ്സോറ മാസി മിലാനോ, സാല്‍വത്തോറ ജീറോം എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ്‌ നീണ്ടകര സിഐ ആർ‍.ജയരാജ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌.കൊലപാതകം,വധശ്രമം തുടങ്ങിയ കടലിലെ സുരക്ഷിത യാത്ര തടയുന്നതിനെതിരെയുള്ള സുവ ആക്ട് വരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.ബോട്ടുടമ ഫ്രെഡി ഉൽ‌പ്പെടെ എട്ടു പേരാണ് കേസിലെ സാക്ഷികൾ.വെടിവെയ്പ് നടന്നിട്ട് ഇന്നു 89 ദിവസമായി.90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാവികർക്ക് ജാമ്യം കിട്ടുമെന്ന് സാധ്യതയുണ്ടെന്ന സാഹചര്യത്തിലാണ്‌ ഇന്നു തന്നെ കുറ്റപത്രം നല്‍കിയത്‌.അതേ സമയം നാവികരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം സെഷന്‍സ് കോടതി ശനിയാഴ്ച വിധി പറയും.