ടി.പി വധവുമായി പാർട്ടിക്ക് ബന്ധമില്ല പിണറായി

single-img
18 May 2012

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി സി.പി.എമ്മിനു യാതൊരു ബന്ധവും ഇല്ലെന്ന് പിണറായി വിജയൻ.അന്വേഷണം നേരെത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നും പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിനുമേൽ സമ്മർദ്ദം ഉണ്ടെന്നും പിണറായി ആരോപിച്ചു.കിട്ടിയ അവസരം മുതലാക്കി വടകരയില്‍ സി പി എമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ്‌ മുല്ലപ്പള്ളി നടത്തിയതെന്ന് പിണറായി പറഞ്ഞു.പിടിക്കപ്പെട്ട പാർട്ടി പ്രവർത്തകരെ കുറ്റവാളികൾ ആയി ഇപ്പോൾ കാണുന്നില്ലെന്നും ഇവർക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.