ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

single-img
18 May 2012

വെടിവയ്പ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. നാവികരെ ജയിലില്‍നിന്നു മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച നടത്തി.എന്നാല്‍, കോടതിയുടെ തീരുമാനത്തിനനുസരിച്ചു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതായാണു സൂചന. രാവിലെ തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തേയും മിസ്തുര സന്ദര്‍ശിച്ചിരുന്നു.