ഉമ്മൻ ചാണ്ടി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നു.

single-img
18 May 2012

തിരുവനന്തപുരം:ഉമ്മൻ ചാണ്ടി സർക്കാർ ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്നു.എന്നാൽ ആഘോഷം ഉപതെരഞ്ഞെടുപ്പിനു ശേഷം മാത്രമെ ആരംഭിക്കുകയുള്ളൂ.ജൂൺ നാലിനു തുടങ്ങി പത്തിനു സമാപിക്കും എന്നരീതിയിൽ ആഘോഷത്തിനു തുടക്കമിടാനാണ് സർക്കാറിന്റെ തീരുമാനം.സംസ്ഥാന തലത്തിലുള്ള പരിപാടിക്കു പുറമെ ജില്ലാ തലത്തിലും മന്ത്രിമാർ ഉൾപ്പെടുന്ന പ്രചരണ പരിപാടികൾ ഉണ്ടാകും.സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി,സേവനാവകാശ നിയമവും സാം പിട്രോഡ തയ്യാറാക്കിയ സംസ്ഥാന വികസന പദ്ധതിയുടെ പ്രചാരണവും ഉണ്ടാകും .എന്നാൽ പ്രതിപക്ഷം ഈ ദിനത്തെ വഞ്ചനാ ദിനമായാണ് ആചരിക്കുക.ഇതിനു മുന്നോടിയായി ബി.ജെ.പി നെയ്യാറ്റിൻ കരയിൽ ഒ.രാജഗോപാലന്റെ ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്.