നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നെന്ന് ജയരാജൻ

single-img
18 May 2012

ആർ.എം.പി. നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നിരപരാധികളായ സി.പി.എം പ്രവർത്തകരെ പോലീസ് കള്ളക്കേസിൽ കുടുക്കുന്നെന്ന് എം.വി ജയരാജൻ.ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൂത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി.ബാബുവിനെ വിട്ട്കിട്ടണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ എസ്.പിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു ജയരാജൻ.കൊലക്കേസിൽ അറസ്റ്റിലായ ബാബുവിനെ പോലീസ് മർദ്ദിച്ചെന്നും ജയരാജൻ ആരോപിച്ചുഅതേസമയം ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സി.പി.എം. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി  സെക്രട്ടറി സി.ബാബുവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.