കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ജറ്റ് എയര്‍വേയ്‌സിന്റെ വന്‍ ദുരന്തം ഒഴിവായി

single-img
18 May 2012

കൊല്‍ക്കത്തയിലെ എന്‍.എസ്.സി.ബി. രാജ്യന്തര വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി. അറ്റകുറ്റപ്പണി നടക്കുകയായിരുന്ന റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിച്ച ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ പൈലറ്റിനു അവസാന മിനിറ്റില്‍ ലഭിച്ച നിര്‍ദ്ദേശമാണ് ദുരന്തം വഴിമാറാന്‍ കാരണം. പോര്‍ട്ട് ബ്ലയറില്‍ നിന്നു വരികയായിരുന്ന ജെറ്റ് എയര്‍വേസ് വിമാനമാണ് അപകടത്തില്‍ നിന്നു നേരിയ വ്യത്യാസത്തില്‍ രക്ഷപെട്ടത്. അറ്റക്കുറ്റപ്പണി നടക്കുകയായിരുന്ന റണ്‍വേയില്‍ ഇറങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്തിയ ശേഷമാണ് പൈലറ്റിനു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നു മുന്നറിയിപ്പ് നിര്‍ദ്ദേശം ലഭിച്ചത്. പ്രധാന റണ്‍വേയില്‍ നിന്നു മാറി മറ്റൊരു റണ്‍വേയില്‍ ഇറങ്ങാനായിരുന്നു നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് പൈലറ്റ് സമീപത്തെ റണ്‍വേയില്‍ വിമാനമിറക്കുകയായിരുന്നു.