സി.പി.എം വിട്ട് ലീഗിൽ ചേർന്ന ലീഗ് നേതാവിന്റെ രണ്ടും കൈയ്യും അടിച്ചൊടിച്ചു

single-img
18 May 2012

ചേലക്കര പഞ്ചായത്ത് അംഗം മേപ്പാടം പയറ്റുപറമ്പില്‍ പി.എം. റഫീഖിനു നേരെ സിപിഎം വധശ്രമം.റഫീഖിന്റെ രണ്ട് കൈയ്യും പത്തംഗം സംഘം തല്ലിയൊടിച്ചു.ടി പി ചന്ദ്രശേഖരൻ വധത്തിന്റെ നടുക്കം വിട്ട് മാറുന്നതിനു മുൻപാണു റഫീഖിനു നേരെ അക്രമം ഉണ്ടായത്.സിപിഎം വിട്ട് മുസ്ലിം ലീഗില്‍ ചേർന്നയാളാണു റഫീഖ്.

രണ്ട് സി പി എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ എട്ട് പേരെ വധശ്രമവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സിപിഎം പ്രവര്‍ത്തകനായ ഷാജി, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കെ.എ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് റഫീഖ് പൊലീസിനു മൊഴി നല്‍കി.