എയർ ഇന്ത്യ സമരം:നാലു ഗൾഫ് സർവ്വീസുകൾ റദ്ദാക്കും

single-img
18 May 2012

നെടുമ്പാശ്ശേരി:എയർ ഇന്ത്യ പൈലറ്റുമാർ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് നാലു സർവ്വീസുകൾ കൂടി റദ്ദാക്കും.തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്നും കോഴിക്കോട് ഒരു സർവ്വീസുമാണ് മുടങ്ങുന്നത്.രാവിലെ 9.25നുള്ള ഐഎക്‌സ് 549 തിരുവനന്തപുരം മസ്‌ക്കറ്റ്, രാവിലെ 11.30നുള്ള എഐ 929 തിരുവനന്തപുരംകൊച്ചി റിയാദ്, 2.50നുള്ള ഐഎക്‌സ് 481 തിരുവനന്തപുരംകൊച്ചി ദമാം എന്നീ വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെള്ളിയാഴ്ച റദ്ദാക്കിയിരിക്കുന്നത്.ഇതിൽ തിരുവനന്തപുരം കൊച്ചി റിയാദിനു പകരം ഇന്നു വൈകുന്നേരം 5ന് കൊച്ചിയിൽ നിന്നും റിയാദിലേക്ക് സർവ്വീസ് ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.റിയാദിലേക്ക് പുറപ്പെടേണ്ടവർ കൊച്ചിയിൽ നിന്നുള്ള വിമാനത്തിൽ റിയാദിലേക്ക് പോകണമെന്നും അധികൃതർ അറിയിച്ചു.