പാര്‍ട്ടി വിട്ടതുകൊണ്ട് ജീവന്‍തിരിച്ചുകിട്ടിയെന്ന് അബ്ദുള്ളക്കുട്ടി

single-img
18 May 2012

ഏതു സമയത്തായാലും പാര്‍ട്ടിവിടാന്‍ ദൈവം തോന്നിപ്പിച്ചതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെന്ന് അബ്ദുള്ളക്കുട്ടി എംഎല്‍എ. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് മാത്രമല്ല, മൃതദേഹത്തെ ബഹുമാനിക്കാനുള്ള സാമാന്യ മര്യാദപോലും സി.പി.എം കാട്ടിയില്ല. അതിനു തെളിവാണ് കൊലചെയ്യപ്പെട്ടശേഷവും കുലംകുത്തിയെന്നു വിളിച്ച് ആക്ഷേപിച്ചത്. 52 വയസുള്ള ചന്ദ്രശേഖരന്റെ മുഖത്ത് സി.പി.എം ക്വട്ടേഷന്‍ സംഘം 51 വെട്ട് വെട്ടിയപ്പോള്‍ 52-ാമത്തെ വെട്ട് കുലംകുത്തി പ്രയോഗത്തിലൂടെ പിണറായി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് ഉച്ചക്കടയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.