വിഷബാധയേറ്റ് 10 മലയാളികൾ ആശുപത്രിയിൽ

single-img
18 May 2012

ദുബൈ:അടുത്ത ഫ്ലാറ്റിൽ നിരോധിത കീടനാശിനി ഉപയോഗിച്ചതിനെ തുടർന്ന് വിഷബാധയേറ്റ പത്ത് മലയാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകട നില തരണം ചെയ്തതിനെ തുടർന്ന് ഇവരെ ഡിസ്ചർജ്ജ് ചെയ്തു.മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ജുവലറിയിലെ ജിവനക്കാരാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്.കീടനാശിനി പ്രയോഗിച്ചതു മൂലമുണ്ടായ വാതകം സെൻഡ്രലൈസ്ഡ് എസിയിലൂടെ ഇവരുടെ ഫ്ലാറ്റിലെത്തിയതാണ് അപകട കാരണം.ബുധനാഴ്ച്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം തലകറക്കവും ചർദ്ദിയും അനുഭവപ്പെട്ടതിനെതുടർന്ന് അടുത്ത ഫ്ലാറ്റിൽ വിവരമറിയിക്കുകയായിരുന്നു.അവർ സ്ഥലത്തെത്തി ഉടൻ തന്നെ അടുത്തുള്ള ഇറാനിയൻ ഹോസ്പിറ്റലിൽ എത്തിക്കുകയും ദുബൈ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.അവർ നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള അപ്പർട്ടുമെന്റുകാർ മൂട്ടയെ കൊല്ലാനായി കീടനാഷിനി ഉപയോഗിച്ചിരുന്നെന്നു കണ്ടെത്തുകയായിരുന്നു.