സബ് രജിസ്റ്റാര്‍ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

single-img
17 May 2012

കൈക്കൂലി വ്യാപകമാകുന്നു എന്ന  ആരോപണത്തെ തുടര്‍ന്ന്   സംസ്ഥാനത്തുടനീളം സബ് രജിസ്റ്റാര്‍  ഓഫീസുകളില്‍  വിജിലന്‍സ് റെയ്ഡ്. ‘ഓപ്പറേഷന്‍ മുദ്രപ്പത്രം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷന്‍  അറുപത് ഓഫീകളിലാണ് ഒരേസമയം  റെയ്ഡ് നടത്തിയത്. റെയിഡില്‍  വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടിണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ താരിഫ് വകയില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 80കോടിയോളം രൂപ  വര്‍ഷങ്ങളായി പിരിച്ചെടുത്തതായി കണ്ടെത്തി. കോട്ടയം ജില്ലയിലെ  തെങ്ങണ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ്ക്ലര്‍ക്കിന്റെ മേശയുടെ സമത്തുനിന്നും കണക്കില്‍പ്പെടാത്ത 500 രൂപയും കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നും കണക്കില്‍പ്പെടാത്ത 7486 രൂപയും  പീരുമേട് ഓഫീസില്‍നിന്നും 3600 രൂപയും കണ്ടെത്തി.  പന്തളം സബ് രജിസ്ട്രാര്‍ ഓഫീസില്‍  നിന്നും 1500 രൂപയുടെ  വ്യത്യാസം കണ്ടെത്തി. ഇങ്ങനെ നിരവധി  ഓഫീസുകളില്‍ നിന്നും കണക്കില്‍പ്പെടാത്ത  തുകകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന്  ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി  പി.ടി. കൃഷ്ണന്‍കുട്ടി പറഞ്ഞു. കോട്ടയം ഡി.വൈ.എസ്.പി എ.സി ജോസഫ്, സി.ഐമാരായ  ജയകുമാര്‍, ജില്‍സണ്‍, മോഹന്‍ദാസ്, മാര്‍ട്ടിന്‍,  എന്നിവരും റെയിഡില്‍ പങ്കെടുത്തിരുന്നു.