സോണിയയുടെ കോലം കത്തിച്ചു; സ്പീക്കര്‍ക്ക് ഒരു മാസംതടവ്

single-img
17 May 2012

കോണ്‍ഗ്രസ് അധ്യക്ഷ  സോണിയാഗാന്ധിയുടെ  കോലംകത്തിച്ച കേസില്‍ ജാര്‍ഖണ്ഡ് നിയമസഭാ സ്പീക്കര്‍ സി.പി സിംഗിനെ ഒരുമാസത്തേ തടവിന്‌ കോടതി ശിക്ഷിച്ചു. റാഞ്ചി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. എന്നാല്‍  ഉടന്‍ തന്നെ അദ്ദേഹത്തിന്  ജാമ്യവും കോടതി  അനുവദിച്ചു. ഗോവയിലെ ബി.ജെ.പി സര്‍ക്കാരിനെ  പിരിച്ചുവിടാനുള്ള കേന്ദ്രനീക്കത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍   പൊതു സ്ഥലത്ത് വച്ച് സോണിയാഗാന്ധിയുടെ കോലം കത്തിച്ചക്കുകയായിരുന്നു.അന്നദ്ദേഹം  ബി.ജെ.പിയുടെ ചീഫ് വിപ്പായിരുന്നു. 2005-ല്‍ പൊതു ഉത്തരവ് മറികടന്നാണ് സി.പി.സിംഗ് കോലം കത്തിച്ചത്.