ഷീലാ ദീക്ഷിത്തിന്റെ വാഹനവ്യൂഹത്തില്‍ കടന്നുകയറിയ കാര്‍ യാത്രക്കാരെ പോലീസ് പിടികൂടി

single-img
17 May 2012

ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ വാഹനവ്യൂഹത്തില്‍ കടന്നുകയറിയ കാര്‍ യാത്രക്കാരെ പോലീസ് പിടികൂടി. ഒരു സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാരനടക്കം രണ്ട് യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 11.15 ഓടെയായിരുന്നു സംഭവം. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ബുരാരിയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ മുന്‍പില്‍ പോയിരുന്ന പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന യുവാക്കള്‍ തയാറായില്ല. പിന്നീട് പോലീസ് ഇവരെ നിര്‍ബന്ധപൂര്‍വം നിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ ലക്ഷ്യമറിയാന്‍ ഇന്റലിജന്‍സും സ്‌പെഷല്‍ സെല്ലും യുവാക്കളെ ചോദ്യം ചെയ്യുകയാണ്. ഇരുവര്‍ക്കും ഇരുപത് വയസാണ് പ്രായമെന്ന് പോലീസ് പറഞ്ഞു.