ഷാരൂഖിനു വാങ്കെഡെ സ്റ്റേഡിയത്തിൽ കയറുന്നതിന് വിലക്ക്

single-img
17 May 2012

ബോളിവുഡ് താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ ടീം ഉടമയുമായ ഷാരൂഖ് ഖാനെ മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കയറുന്നതിനു വിലക്ക് ഏർപ്പെടുത്തി.മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയത്.സ്റ്റേഡിയം സുരക്ഷാ ഉദ്ദ്യോഗസ്തരുമായുള്ള താരത്തിന്റെ കലഹമാണ് ഈ നീക്കത്തിനു പിന്നിൽ.കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനു ശേഷം നൈറ്റ്റൈഡേഴ്സിന്‍റെ വിജയം ആഘോഷിക്കാന്‍ ഗ്രൗണ്ടിലേക്കിറങ്ങാന്‍ ശ്രമിച്ച ഷാരൂഖിനെ മദ്യപിച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്യൂരിറ്റിക്കാര്‍ തടയുകയായിരുന്നു.ഇതിനെതുടർന്ന് ഷാരൂഖ് ഇവരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു എന്ന് എംസി എ സെക്രട്ടറി നിതിൻ ലാൽ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് വിലാസ്റാവു ദേശ്മുഖിനോടടക്കം ഷാരൂഖ് മോഷമായ രീതിയിലാണ് പെരുമാറിയതെന്നും ഇവർ പറയുന്നു.ഷാരൂഖിനെതിരെ ബി സി സിഐയ്ക്കും പോലീസിനു പരാതി നൽകാൻ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. വിലക്ക് നടപ്പായാൽ ടെസ്റ്റ് പരമ്പരകൾ,ഐ പി എൽ, ഏകദിനങ്ങൾ, തുടങ്ങിയവയ്ക്ക് ഷാരൂഖ് ഖാന് വാങ്കഡെ സ്റ്റേഡിയത്തിൽ പ്രവേശിക്കാനാവില്ല.