സര്‍ദാരി നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കും

single-img
17 May 2012

21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് സര്‍ദാരി പങ്കെടുക്കും. അഫ്ഗാനിസ്ഥാനിലേക്കുള്ള പാത തുറക്കാന്‍ പാക്കിസ്ഥാനുമായി യുഎസ് നടത്തുന്ന ചര്‍ച്ച പുരോഗമിക്കവേയാണു സര്‍ദാരി നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നു വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് യുദ്ധവിമാനങ്ങള്‍ 25 പാക് പട്ടാളക്കാരെ വധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പാത അടച്ചത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച യുഎസ്, പാത വീണ്ടും തുറക്കണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടുവരികയാണ്.