മെക്‌സിക്കന്‍ നോവലിസ്റ്റ് കാര്‍ലോസ് ഫുവെന്തേസ് അന്തരിച്ചു

single-img
17 May 2012

മെക്‌സിക്കന്‍ നോവലിസ്റ്റ് കാര്‍ലോസ് ഫുവെന്തേസ് (83) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സ്പാനിഷ് സാഹിത്യത്തെ പുതിയ പാതയിലേക്കു തിരിച്ചുവിട്ടവരില്‍ പ്രമുഖനാണു ഫുവെന്തേസ്. ദ ഡെത്ത് ഓഫ് അര്‍ട്ടീമിയോ ക്രൂസ്, ഓറ (പ്രഭാവലയം), ദ ഓള്‍ഡ് ഗ്രിന്‍ജോ, ക്രിസ്റ്റഫര്‍ അണ്‍ബോണ്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ പുത്രനായി പാനമ സിറ്റിയില്‍ ജനിച്ച ഫുവെന്തേസിന്റെ ബാല്യകാലം വിവിധ രാജ്യതലസ്ഥാനങ്ങളിലായിരുന്നു. ഉറുഗ്വേ, ബ്രസീല്‍, അര്‍ജന്റീന, ഇക്വഡോര്‍, യുഎസ്എ, ചിലി തുടങ്ങിയ രാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം നടത്തിയ അദ്ദേഹം 1965 മുതല്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചു. പാരീസിലെ മെക്‌സിക്കന്‍ അംബാസിഡറായിരിക്കെ രാജിവച്ചശേഷം മുഴുസമയ എഴുത്തുകാരനായി.