വാടയില്‍മുക്ക് കായലില്‍ രൂക്ഷഗന്ധം; നാട്ടുകാര്‍ ഭീതിയില്‍

single-img
17 May 2012

കണിയാപുരം വാടയില്‍മുക്ക് കായലില്‍ രണ്ടു ദിവസമായി തുടരുന്ന രൂക്ഷഗന്ധം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു. ഏമതാ കെമിക്കല്‍ വസ്തു വെള്ളത്തില്‍ കലര്‍ന്നമാതിരിയുള്ള ഗന്ധമാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശത്തിനടുത്തു സ്ഥിതി ചെയ്യുന്ന തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള കെമിക്കല്‍ ഒഴുക്കിവിട്ടതാകാം എന്ന് നാട്ടുകാര്‍ സംശയിക്കുന്നു.

പല ആവശ്യങ്ങള്‍ക്കു വേണ്ടിയും കായലിലെ വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഈ ഒരു കാരണം കൊണ്ട് ജലം കാശുകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തുകാര്‍. പകര്‍ച്ചവ്യാധിയും മറ്റും ഭയന്ന് കുട്ടികളെ മറ്റു സ്ഥലത്തെ ബന്ധുവീട്ടില്‍ കൊണ്ടുനിര്‍ത്തിയിരിക്കുകയാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.