കൽ‌പ്പനയോടൊത്തുള്ള ജീവിതം അസഹ്യമായിരുന്നു:അനിൽ

single-img
17 May 2012

മുൻ ഭാര്യയും നടിയുമായ കൽ‌പ്പനയോടൊത്തുള്ള ജീവിതം അസഹ്യമായിരുന്നതായി അനിൽ വെളിപ്പെടുത്തി.അനിലിന്റെ ചില ബന്ധങ്ങളാണ് വിവാഹ ജീവിതം തകർത്തുവെന്ന കൽ‌പ്പനയുടെ പരാമർശങ്ങൾ ഹൃദയഭേദകമെന്നാണ് അനിൽ പറയുന്നത്.കൽ‌പ്പനയുമൊത്തുള്ള ജീവിതത്തിൽ താൻ ഒരിക്കലും സന്തോഷം അറിഞ്ഞിട്ടില്ലെന്നും സ്വസ്ഥത ലഭിച്ചിട്ടില്ലെന്നും അനിൽ തുറന്നു പറയുമ്പോൾ അതിൽ എന്തെങ്കിലും സത്യമുണ്ടാകില്ലെ എന്നാണ് സിനിമാ പ്രവർത്തകർ ചോദിക്കുന്നത് .തനിക്ക് ബാംഗ്ലൂരിൽ ഒരു വ്യവസായ സ്ത്രീയുമായുള്ള ബന്ധമാണ് വേർപിരിയലിനു കാരണമെന്ന് കൽ‌പ്പന പറഞ്ഞത് അനിൽ നിഷേധിച്ചിരുന്നു.കവിയൂർ പൊന്നമ്മ മുതൽ കാവ്യാ മാധവൻ വരെയുള്ള നടികളുമായി തനിക്ക് വഴി വിട്ട ബന്ധമുള്ളതായി കൽ‌പ്പന പറഞ്ഞു പരത്തിയതായി അനിൽ പറയുന്നു.ഇങ്ങനെയുള്ള അപമാനങ്ങൾ സഹിച്ചാണ് താൻ ഇത്രയും കാലം അവർക്കൊപ്പം കഴിഞ്ഞതെന്നും ഇതെല്ലാം സഹിച്ചത് തന്റെ മകൾക്കു വേണ്ടിയാണെന്നും ഒരു വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറയുന്നുണ്ട്.അടുത്തിടെ എറണാകുളം കുടുംബ കോടതിയിൽ വെച്ചുള്ള ഇവരുടെ വിവാഹ മോചനം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.എന്നെയും എന്റെ സഹോദരിയെയും അവരുടെ ഭർത്താവിനെയും അപമാനിക്കുന്ന ഒരു സ്ത്രീക്കൊപ്പം ജീവിക്കുവാൻ തനിക്ക് കഴിയില്ലെന്നാണ് അനിൽ അന്ന് കോടതിയെ ബോധിപ്പിച്ചത്.കല്‍പ്പനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും തെറ്റായ ജീവിതരീതിയാണ് വിവാഹമോചനം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ എത്തിച്ചതെന്ന് അന്ന് അനില്‍ ആരോപിച്ചിരുന്നു. കല്‍പ്പനയുടെ സഹോദരിമാരായ ഉര്‍വശിയും കലാരഞ്ജിനിയും നേരത്തെ തന്നെ വിവാഹമോചിതരാണ്.