ഗോഡ് ഫോര്‍ സെയില്‍; ഭക്തിപ്രസ്ഥാനം

single-img
17 May 2012

ബോംബെ മാര്‍ച്ച് 12നുശേഷം ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഗോഡ് ഫോര് സെയില്‍- ഭക്തിപ്രസ്ഥാനം എന്ന ചിത്രത്തില്‍ മനുഷ്യദൈവങ്ങളുടെ പിന്നാമ്പുറ ജീവിതത്തിലേക്ക് സത്യസന്ധമായി കടന്നുചെല്ലുകയാണ്. മാനസികമായി ഏറെ പിരിമുറുക്കമുള്ള ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷാവസ്ഥകളിലൂടെ അതിനെ മറികടക്കാനുള്ള തയാറെടുപ്പിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഇന്നിന്റെ രാഷ്ട്രീയ- സാമൂഹ്യ പശ്ചാത്തലത്തില്‍ ബാബു ജനാര്‍ദ്ദനന്‍ ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

ഗ്രീന്‍ അഡ്വര്‍ടൈസിംഗിന്റെ ബാനറില്‍ സലിം പി.ടി. നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. അനുമോള്‍, ജ്യോതികൃഷ്ണ എന്നിവര്‍ നായികമാരാകുന്നു. തിലകന്‍, സുരാജ്, ടിനി ടോം, കൊച്ചുപ്രേമന്‍, മാള അരവിന്ദന്‍, സുധീര്‍ കരമന, രാജീവ് പിള്ള, ദിനേശ്, തൗഫീഖ് കലാലയം, മാസ്റ്റര്‍ സിനാന്‍ സലിം, കലാരഞ്ജിനി, ലക്ഷ്മിപ്രിയ, ശ്രീദേവി, ബേബി സനാ സലിം തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വടക്കാഞ്ചേരിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് നിര്‍വഹിക്കുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, റഫീഖ് അഹമ്മദ്, ഫ്രാന്‍സിസ് താണിക്കല്‍, പ്രദീപ് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് അഫ്‌സല്‍ യൂസഫ് ആണ്. കല- സന്തോഷ് രാമന്‍, മേക്കപ്- ശ്രീജിത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- പോള്‍ ബത്തേരി, പരസ്യകല- ശ്രീജിത് ഓള്‍ഡ് മങ്ക്, എഡിറ്റര്‍- സോബിന്‍ കെ. സോമന്‍. എക്‌സി. പ്രൊഡ്യൂസര്‍- അജി ജോണ്‍. എ.എസ്. ദിനേശ്