ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കാൻ നീക്കം

single-img
17 May 2012

ഡൽഹി:രാജ്യത്ത് ഇന്ധന വില വർദ്ധിപ്പിക്കാൻ നീക്കം നടത്തുന്നതായി സൂചന.പെട്രോളിന് 5 രൂപയും ഡീസലിനു 3 രൂപയും പാചക വാതകത്തിന് 50 രൂപയും കൂട്ടി യേറ്റുമെന്നാണ് റിപ്പോർട്ട്.പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കും.രാജ്യാന്തര വിപണിയിലെ എണ്ണ വില ഉയർത്തിക്കാട്ടി കഴിഞ്ഞ കുറെ നാളായി ഇന്ധന വില കൂട്ടണമെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.ഇപ്പോൾ ഇന്ധനം വിൽക്കുന്നത് 10 മുതൽ 13 വരെ രൂപ നഷ്ട്ടത്തിലാണ് എന്നാണ് കമ്പനികൾ പറയുന്നത്.