വൈദ്യുതി നിയന്ത്രണം മെയ് 31 വരെ

single-img
17 May 2012

തിരുവനന്തപുരം:സംസ്ഥാനത്തെ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം മെയ് 31 വരെ മതിയെന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചു.ജൂൺ 31 വരെ വേണമെന്നാണ് ഇലക്ട്രിസിറ്റി ബോർഡ് ആവശ്യപ്പെട്ടിരുന്നത് എന്നാൽ അതിനെ നിരാകരിച്ചു കൊണ്ടാണ് കമ്മിഷൻ പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നത്.വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിനു ശേഷം പ്രതിദിനം നാല് ദശലക്ഷം വൈദ്യുതി ലാഭിക്കാനായി അതിനാലാണ് ഇലക്ട്രിസിറ്റി ബോർഡ് നിയന്ത്രണം നീട്ടണമെന്ന് ആവശ്യപ്പെട്ടത്.ഇപ്പോൾ ഉയർന്ന വൈദ്യുതി ഉപഭോഗത്തിനു യൂണിറ്റിന് 10 രൂപ ഈടാക്കുന്നതിനാൽ പ്രതിമാസം 30 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.എന്നിരുന്നാലും പ്രതിമാസം ആറു കോടിയുടെ വരുമാന നഷ്ട്ടവും ബോർഡിനുണ്ടാകുന്നുണ്ട്.