പാഠപുസ്തകങ്ങളിലെ ഗുരുതരമായ തെറ്റുകള്‍; ലോക്‌സഭയില്‍ കൂട്ടചിരി

single-img
17 May 2012

 സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിലെ ഗുരുതരമായ തെറ്റുകള്‍  ലോകസഭയില്‍ എ.ഐ.എ.ഡി.എം.കെ എം.പി എസ്.സെമ്മലൈ ചൂണ്ടിക്കാട്ടി.  പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാണെന്നും പി.വി നരസിംഹറാവുവാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നു തുടങ്ങിയ തെറ്റുകളാണ് എം.പി ഇന്നലെ ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയത്. ഇത്  സഭയില്‍ കൂട്ടചിരി ഉയര്‍ത്തി. അബേദ്കര്‍ കാര്‍ട്ടൂണ്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്ന  ചര്‍ച്ചയിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ ഭാഗമാണ് ഇപ്പോഴും പാക്കിസ്ഥാന്‍ കര്‍ണ്ണടകയിലെ  സി.ബി.എസ്.ഇ ബുക്കുകളില്‍.   ആന്ധ്രയിലെ ഉറുദ്ദുമീഡിയം പഠിക്കുന്ന മൂന്നാംക്ലാസ് വിദ്യാര്‍ത്ഥികള്‍കളുടെ പുസ്തകത്തില്‍ നരസിംഹറാവുവാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി.  ഇത് കൂടാതെ  നിരവധി തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഓരോരുത്തരും രംഗത്തെത്തിയിട്ടുണ്ട്.