ബീമാപ്പള്ളി വെടിവയ്പ്പിന് മൂന്നു വയസ്സ്; നീതിതേടി എസ്.വൈ.എസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

single-img
17 May 2012

ബീമാപ്പള്ളി വെടിവയ്പ്പ് നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത അന്വേഷണത്തിലും കേസ് അട്ടിമറിക്കുവാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുക, ഗൂഡാലോചന കണ്ടെത്തുക, കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, കേസ് അട്ടിമറിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ശാശ്വത സമാധാന പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.

പാളയത്തു നിന്നും ആരംഭിച്ച മാര്‍ച്ച് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി സെയ്ഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ശചയ്തു. ബീമാപ്പള്ളി മുന്‍ ചീഫ് ഇമാം ബാദുഷാ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ജമി-അത്-ഉല്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ സൈനി സഖാഫി അല്‍ കാമിലി, എസ്.വൈ.എസ്. സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ഫാറൂഖ് നയിമി, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി എന്നിവര്‍ സന്നിഹിതരായിരുന്നു.