വയനാട്ടിലെ തലപ്പുഴയിലും ആദിവാസി ഭൂസമരം വ്യാപിക്കുന്നു

single-img
16 May 2012

വയനാട്:വയനാട്ടിലെ തലപ്പുഴയിലും വനഭൂമി കൈയ്യേറി കുടിലുകൾ കെട്ടി സമരം ആരംഭിച്ചു.ഇന്നു രാവിലെ ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്.സംരം വ്യാപിപിക്കുമെന്നു നേതാക്കൾ പറഞ്ഞു.സി പി എമ്മിന്റെ പ്രധാന സംഘടനയായ ആദിവാസി ക്ഷേമസമിതികഴിഞ്ഞ മാസം ഏഴിനാണ് ചീയമ്പം,വഞ്ഞോട് എന്നിവിടങ്ങളിൽ വനഭൂമി കൈയ്യേറി ഭൂസമരം പുനരാരംഭിച്ചത്. മാനന്തവാടി പഞ്ചായത്തിലെ പഞ്ചാരക്കൊല്ലിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വെണ്മണിയിലും ആദിവാസി കോണ്‍ഗ്രസാണ് നിക്ഷിപ്ത വനഭൂമി കൈയേറിയത്. കൈയ്യേറ്റം നടത്തുമ്പോൾ അധികൃതർ നടപടി സ്വീകരിക്കാത്തതും വിമർശനങ്ങൾക്കിട വരുത്തുന്നുണ്ട്.