ചന്ദ്രശേഖരൻ വധം:ക്വട്ടേഷൻ നൽകിയത് സിപിഎം ലോക്കൽ കമ്മറ്റി അംഗം

single-img
16 May 2012

ആർ.എം.പി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനായി  ക്വട്ടേഷൻ നൽകിയത് താനാണെന്ന്  സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മറ്റി അംഗം കെ.സി രാമചന്ദ്രൻ.കണ്ണൂരിലെ സിപിഐ(എം) നേതാവിനു വേണ്ടിയാണു ക്വട്ടേഷൻ നൽകിയതെന്ന് രാമചന്ദ്രൻ പോലീസിനു മൊഴി നൽകി.കൊടി സുനിയ്ക്കാണു  ക്വട്ടേഷൻ നൽകിയതെന്നാണു പോലീസിനു രാമചന്ദ്രൻ നൽകിയ മൊഴിയിൽ സൂചിപ്പിക്കുന്നു.പ്രതികൾക്ക് 50000 രൂപ നൽകിയതായും രാമചന്ദ്രൻ പോലീസിനോട് സമ്മതിച്ചു.രാമചന്ദ്രന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തിയേക്കും.ഏത് നേതാവിനു വേണ്ടിയാണു  ടിപി ചന്ദ്രശേഖരനെ വധിക്കാൻ  രാമചന്ദ്രൻ ക്വട്ടേഷൻ നൽകിയതെന്ന വിവരങ്ങളോട് പ്രതികരിക്കാൻ രാമചന്ദ്രൻ തയ്യാറായില്ലെന്നാണു പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന