ചന്ദ്രശേഖരന്‍ വധം: കസ്റ്റഡിയിലെടുത്ത ലോക്കല്‍ കമ്മറ്റിയംഗങ്ങളുടെ വീടുകള്‍ക്ക് നേരെ ആക്രമണം

single-img
16 May 2012

ചന്ദ്രശേഖരന്‍ വധത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം ലോക്കല്‍ കമ്മറ്റിയംഗങ്ങളുടെ വീടുകള്‍ക്ക് നേരെ ആക്രമണം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍, കുന്നുമ്മല്‍ ലോക്കല്‍ കമ്മറ്റിയംഗം കെ.സി. രാമചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കപകടത്തില്‍ പരിക്കേറ്റ് രാമചന്ദ്രനും ഭാര്യയും വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാണ് ഇന്നലെ രാമചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷമായിരുന്നു ഇയാളുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒമ്പതരയോടെ ഇരുപത്തിയഞ്ചോളം ആളുകളാണ് വീടിന് നേരെ ആക്രമണം നടത്തിയത്. കല്ലേറില്‍ വീടിന്റെ ജന്നല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടിലെ സാധനങ്ങള്‍ കൂട്ടിയിട്ട് തീവെക്കുകയും ചെയ്തു.