സൂര്യയുടെ മാട്രന്‍ ജൂലൈ 22-ന്

single-img
16 May 2012

സൂര്യയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമായ മാട്രാന്‍ ജൂലൈയില്‍ റിലീസിനെത്തും. ജൂലൈ 22നാണ് ചിത്രം റിലീസിനെത്തുക. സൂര്യ ഇരട്ട വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മുമ്പ് വേല്‍ എന്ന ചിത്രത്തില്‍ സൂര്യ ഡബിള്‍ റോളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മാട്രാനില്‍ നായകനായും വില്ലനായും സൂര്യ തന്നെ അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. അയന്‍, കോ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ.വി ആനന്ദാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. ഇഷാ ഷെര്‍വാണിയുടെ ഐറ്റം നമ്പര്‍ ഡാന്‍സും ചിത്രത്തിലുണ്ട്.