സെൻസെക്സ് നഷ്ട്ടത്തിൽ

single-img
16 May 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്ട്ടത്തോടെ തുടക്കം.സെൻസെക്സ് ഇന്നു രാവിലെ 10 നു 253.52 പോയിന്റിന്റെ നഷ്ട്ടത്തോടെ 16,074.73 ലും നിഫ്റ്റി 74.95 പോയിന്റ് കുറഞ്ഞ് 4,867.85 ലും എത്തി.നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്.റിയൽ എസ്റ്റേറ്റ് ,ബാങ്കിംഗ്,ഊർജ്ജം,ലോഹം,വാഹന മേഖല എന്നിവയുടെ ഓഹരികളിലാണ് ഏറ്റവുംനഷ്ട്ടം നേരിടുന്നത്.ഗെയിൽ ,വിപ്രോ ടിസി എസ് ,ഒ എൻ ജി സി എന്നിവ മാത്രമാണ് നഷ്ട്ടത്തിൽ വീഴാതെ പിടിച്ചു നിൽക്കുന്നത്.