രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി

single-img
16 May 2012

അക്രമത്തിനും കൊലപാതകത്തിനുമെതിരെ  കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയുടെ  നേതൃത്വത്തില്‍ നടത്തുന്ന 12 മണിക്കൂര്‍ ഉപവാസം  വടകരയില്‍ ആരംഭിച്ചു. 8 മണിമുതല്‍ രാത്രി 8 വരെയാണ് ഉപവസിക്കുക. എം.പിമാര്‍, എം.എല്‍.എമാര്‍, പ്രമുഖ കോണ്‍ഗ്രസ്  നേതാക്കാള്‍ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍  ഈ ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.  ടി.പിചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റക്കാരെ  നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍  സംസ്ഥാനസര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്നും കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്നും   ഉപവാസസമരം  ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇപ്പോള്‍ പിടിക്കപ്പെട്ടത്  വെറും പരല്‍മീനുകള്‍ മാത്രമാണ്. വമ്പന്‍  സ്രാവുകള്‍ ഉടന്‍ കുടുങ്ങുമെന്നും ഉപവാസസമരത്തില്‍  സംസാരിക്കവേ കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍  പറഞ്ഞു.