നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ പത്രിക സമര്‍പ്പിച്ചു

single-img
16 May 2012

നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നാമനിര്‍ദേശപത്രിക നല്‍കി. ഉപവരണാധികാരിയായ പെരിങ്കടവിള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സനൂപിന് മുന്‍പാകെയാണ് അദ്ദേഹം പത്രിക നല്‍കിയത്. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മൂന്ന് സെറ്റ് നാമനിര്‍ദേശപത്രികകളാണ് സമര്‍പ്പിച്ചത്. ഹരി ഡമ്മി സ്ഥാനാര്‍ഥിയായും പത്രിക നല്‍കിയിട്ടുണ്ട്. തനിക്ക് 11,89,945 രൂപയുടെ ബാങ്ക് നിക്ഷേപമുള്ളതായി പത്രികയില്‍ രാജഗോപാല്‍ വ്യക്തമാക്കി. നെയ്യാറ്റിന്‍കരയില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണിന്ന്.