എ. രാജ പാര്‍ലമെന്റിലെത്തി

single-img
16 May 2012

ടു ജി അഴിമതിക്കേസില്‍ തിഹാര്‍ ജയിലിലായിരുന്ന മുന്‍ ടെലികോം മന്ത്രി എ. രാജ നീണ്ട പതിനഞ്ച് മാസത്തിനു ശേഷം പാര്‍ലമെന്റിലെത്തി. കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് രാജ പുറത്തുവന്നത്. പാര്‍ലമെന്റ് മന്ദിരത്തിലെത്തിയ രാജയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും ഒന്നും പറയാന്‍ അദ്ദേഹം തയാറായില്ല. ലോക്‌സഭയില്‍ അവസാന നിരയില്‍ ഇരുന്ന രാജ ചോദ്യോത്തരവേളയില്‍ കുറച്ചുനേരം പങ്കെടുത്തശേഷം ഏതാനും ഡിഎംകെ അംഗങ്ങള്‍ക്കൊപ്പം മടങ്ങുകയും ചെയ്തു. സഭയില്‍ അദ്ദേഹം ചില അംഗങ്ങളുമായി കുശലപ്രശ്‌നവും നടത്തി. തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് എ. രാജ.