എട്ടു വയസുകാരി ഒമാനിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

single-img
16 May 2012

ഒമാൻ:മലയാളിയായ ബാലിക ഒമാനിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു.പത്തനംതിട്ട കോന്നി സ്വദേശി സന്തോഷിന്റെ മകൾ അക്ഷയ(8) ആണ് മരിച്ചത്.സ്കൂൾ അവധി സമയത്ത് പിതാവിനെ കാണാൻ എത്തിയതായിരുന്നു അക്ഷയ. മുസന്നക്ക് സമീപം മുലദയിലലെ സ്വിമ്മിംഗ് പൂളിലായിരുന്ന് അപകടം നടന്നത്.. മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അക്ഷയ. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടിയെ ഉടന്‍ മുലദ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.