ഫ്രഞ്ച് പ്രസിഡന്റായി ഒളാന്ദ് സത്യപ്രതിജ്ഞ ചെയ്തു

single-img
16 May 2012

എലീസി കൊട്ടാരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റായി സോഷ്യലിസ്റ്റ് നേതാവ് ഫ്രാന്‍സ്വാ ഒളാന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 17 വര്‍ഷത്തിനു ശേഷമാണ് സോഷ്യലിസ്റ്റു പാര്‍ട്ടിക്കാരനായ പ്രസിഡന്റ് ഫ്രാന്‍സില്‍ അധികാരമേല്‍ക്കുന്നത്. 1995ല്‍ സ്ഥാനമൊഴിഞ്ഞ മിത്തറാംഗാണ് ഇതിനു മുമ്പത്തെ സോഷ്യലിസ്റ്റ് പ്രസിഡന്റ്. എലീസി കൊട്ടാരത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ വിദേശരാഷ്ട്രത്തലവന്മാര്‍ക്കു ക്ഷണമുണ്ടായിരുന്നില്ല. നേരത്തെ പ്രസിഡന്റ് സര്‍ക്കോസി അദ്ദേഹത്തെ കൊട്ടാരത്തില്‍ സ്വീകരിക്കുകയും ഫ്രാന്‍സിന്റെ അണ്വായുധ കോഡുകള്‍ കൈമാറുകയും ചെയ്തു. പിന്നീട് ഒളാന്ദ് അധികാര കൈമാറ്റ രജിസ്റ്ററില്‍ ഒപ്പുവച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഒളാന്ദ് തുറന്ന കാറില്‍ ആര്‍ക് ദി ട്രയംഫിലേക്കു പോയി.