ഡെയർ ഡെവിൾസിന് തകർപ്പൻ ജയം

single-img
16 May 2012

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിനെതിരെ 5 വിക്കറ്റ് തകർപ്പൻ ജയവുമായി ഡൽഹി ഡെയർ ഡെവിൾസ്.ഈ സീസണിൽ ഐ.പി,എൽ സെമിയിലെത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇനി ഡെവിൾസിനു സ്വന്തം.ആദ്യ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ 136 റൺസെടുത്തു. 35 പന്തുകളിൽ അഞ്ചു ബൌണ്ടറിയും ഒരു സിക്സുമായി ഹസി 40 റൺസും മന്‍ദീപ് സിംഗ് 12 പന്തുകളില്‍ നിന്നും 21 റൺസുമെടുത്തു. .രണ്ടാമതായി ബാറ്റിങിനിറങ്ങിയ ഡൽഹി ഡവിൾസ് ഒരോവർ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു.ജയവര്‍ധന 49 പന്തുകളില്‍ നിന്ന് എട്ടു ബൌണ്ടറിയുമായി 56 റൺസും നമാന്‍ ഓജ 29 പന്തുകളില്‍ നിന്ന് മൂന്നു ബൌണ്ടറിയും രണ്ടു സിക്സുമായി 34 റൺസുമെടുത്ത് വിജയത്തിലേക്ക് കുതിച്ചു.