ഹസാരെയുടെ വാഹനത്തിനു നേരെ കരിങ്കൊടി

single-img
16 May 2012

മുംബൈ:നാഗ്പൂരിൽ അണ്ണാ ഹസാരെയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയും കല്ലേറു നടത്തുകയും ചെയ്തു.മഹാരഷ്ട്രയിൽ അഴിമതിക്കെതിരെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി ചിറ്റ്നിസ് പാർക്കിൽ നടത്തുന്ന പൊതു ജന റാലിയെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ഹസാരെ.കല്ലേറു നടക്കുമ്പോൾ ഹസാരെ കാറിൽ ഉണ്ടായിരുന്നില്ല.കാറിന്റെ ഗ്ലാസ് തകർന്നതായി റിപ്പോർട്ടുണ്ട്.സംഭവത്തിൽ 15 യുവാക്കളെ പോലിസ്സ് അറസ്റ്റ് ചെയ്തു സോണിയാ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിക്കും എതിരെ പരാമർശമുള്ള ലഘു ലേഖ വിതരണം ചെയ്തതിൽ പ്രധിഷേധിച്ചായിരുന്നു കരിങ്കൊടി പ്രയോഗവും കല്ലേറുമെന്ന് പോലീസ് പറഞ്ഞു.എന്നാൽ ഈ ലഘു ലേഖയെ കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നാണ് ഹാസാരെ പറയുന്നത്.