Latest News

യെദിയൂരപ്പയുടെ വസതിയില്‍ സിബിഐ റെയ്ഡ്

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ ബാംഗളൂരിലെ വസതിയില്‍ സിബിഐ റെയ്ഡ്. അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ബാംഗളൂര്‍ ഡോളര്‍ കോളനിയിലെ വസതിയിലാണ് റെയ്ഡ്. ആറംഗ സിബിഐ സംഘമാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ നിരവധി സുപ്രധാന രേഖകള്‍ യെദിയൂരപ്പയുടെ വസതിയില്‍ നിന്നു കണ്‌ടെടുത്തതായാണ് റിപ്പോര്‍ട്ട്. ബംഗളൂരിലെ മറ്റു ചിലയിടങ്ങളിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് അനധികൃത ഖനനക്കേസില്‍ യെദിയൂരപ്പയ്ക്കും രണ്ടു മക്കള്‍ക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ സിബിഐ അന്വേഷണസംഘം എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തതിനു പിന്നാലെയാണ് റെയ്ഡുണ്ടായത്. കഴിഞ്ഞയാഴ്ചയാണ് അനധികൃത ഖനന കേസില്‍ സിബിഐ അന്വേഷണത്തിനു സുപ്രീംകോടതി ഉത്തരവിട്ടത്.