സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം; ജൂണ്‍ 15 മുതല്‍

single-img
15 May 2012

സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും. ജൂലൈ 31 വരെയാണ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലമായ മണ്‍സൂണില്‍ സുഗമമായ വംശവര്‍ധനവിന് കളമൊരുക്കാനും മത്സ്യക്കുഞ്ഞുങ്ങളുടെ കൂട്ടനാശത്തിനിടവരാതിരിക്കാനുമാണ് ട്രോളിംഗ് നിരോധം. അതേസമയം, വള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും സാധാരണ വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് വിലക്കില്ല.