ചന്ദ്രശേഖരന്‍ വധം: ആയുധങ്ങള്‍ കണ്‌ടെടുത്തു

single-img
15 May 2012

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്‌ടെടുത്തു. ചൊക്ലിയിലെ സിഎംസി ആശുപത്രിക്ക് സമീപമുള്ള കിണറ്റില്‍ നിന്നാണ് തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അഞ്ചു വാളുകള്‍ കണ്‌ടെടുത്തത്. ഫോറന്‍സിക് സംഘം വാളുകള്‍ പരിശോധിക്കുകയാണ്.

കൊലപാതകത്തിന് ശേഷം ആയുധങ്ങള്‍ ഒളിപ്പിച്ച അഞ്ചു പേരെ അന്വേഷണ സംഘം ഇന്ന് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്‌ടെടുത്തത്. അതേസമയം, ചന്ദ്രശേഖരനെ വധിക്കാന്‍ മൂന്നു തവണ ശ്രമം നടന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ശ്രമം നടന്നത് മെയ് രണ്ടിനായിരുന്നു. മെയ് നാലിനാണ് ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്.