ബീഹാറില്‍ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം വരുന്നു

single-img
15 May 2012

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം വരുന്നു.   ബീഹാറിലെ ഈസ്റ്റ് ചമ്പരാന്‍ ജില്ലയില്‍ മഹാവീര്‍ മന്ദിര്‍ ട്രസ്റ്റാണ്  മുന്നൂറുകോടിയിലധികം ചിലവ് വരുന്ന  ക്ഷേത്രം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.   ഈ ക്ഷേത്രത്തിന്  1240 അടി നീളവും 1150 അടി  വീതിയും  270 അടി ഉയരവുമുണ്ടായിരിക്കും. ഈസ്റ്റ് ചമ്പരാന്‍ ജില്ലയിലെ  ഛകിയ-കെഷിയ  റോഡരികില്‍ 50 ഏക്കര്‍ ഭൂമിയിലാണ്  ഈ ക്ഷേത്രമുയരുക.  അഞ്ച് നിലകളുള്ള ഈ ക്ഷേത്രത്തില്‍ ഗണപതി, ശിവനുംപാര്‍വ്വതിയും,   കൃഷ്ണനും രാധയും,  വിഷ്ണു,  സൂര്യന്‍, ദശാവതാരം  എന്നീ നിരവധി  വിഗ്രങ്ങള്‍  പ്രതിഷ്ഠിക്കും.